d

തിരുവനന്തപുരം, പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭങ്ങളുടെ ഭാഗമായി കഴക്കൂട്ടം സൈനിക സ്‌കൂളിൽ ഡിജിറ്റൽ ലേണിംഗ് ഹബ് സ്ഥാപിച്ചു. സൈനിക സ്‌കൂളിലെ പുതിയ ഡിജിറ്റൽ ലേണിംഗ് ഹബ്ബിന് ആവശ്യമായ 40 ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ, യുപിഎസ്, ഫർണിച്ചറുകൾ എന്നിവ കമ്പനി സംഭാവന ചെയ്തു.

ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബ് ഫർണിച്ചറുകളും യുപിഎസും ഡിജിറ്റൽ ലേണിംഗ് ഹബ്ബിനുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൈമാറിയ ചടങ്ങിൽ കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ; വൈസ് പ്രിൻസിപ്പൽ വിങ് കമാൻഡർ രാജ് കുമാർ; അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കമാൻഡർ സരിൻ പി എം; കമ്പ്യൂട്ടർ സയൻസ് പിജിടി അരുൺ കുമാർ ജി; കമ്പ്യൂട്ടർ സയൻസ് ടിജിടി അശോക് കുമാർ എന്നിവരും, യു എസ് ടി ഉദ്യോഗസ്ഥരായ ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ; വർക്ക്‌പ്ലേസ് മാനേജ്‌മെൻ്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ; കേരള പിആർ ആൻഡ് മാർക്കറ്റിംഗ് ലീഡ് റോഷ്‌നി ദാസ് കെ; സി എസ് ആർ. ലീഡ് വിനീത് മോഹനൻ, വർക്ക്‌പ്ലേസ് മാനേജ്‌മെൻ്റ് ടീമിലെ ജയേഷ് ജനാർദ്ദനൻ, സതീഷ് ശശിധരൻ, സി എസ് ആർ വോളൻ്റിയർമാരായ നന്ദ് സുന്ദരം, അഖിൽ രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.