
കൊച്ചി: ആറ് ഷവർമ്മ കടകൾ ഉൾപ്പെടെ പത്ത് ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ്. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് ഏപ്രിൽ, മേയ് മാസങ്ങളിലെ പരിശോധനയിലാണ് പൂട്ട് വീണത്. 361500 രൂപ പിഴ ഈടാക്കി.1228 പരിശോധനകളാണ് ഈ കാലയളവിൽ നടത്തിയത്. സംശയാസ്പദമായി 134 സാമ്പിളുകളും നിരീക്ഷണത്തിനായി 915 സാമ്പിളുകളും ശേഖരിച്ചു.
85 സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്. അപാകതകൾ പരിഹരിക്കുന്നതിന് 284 സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. ആർ.ഡി.ഒ കോടതിയിൽ 255 കേസുകളും, ജെ.എഫ്.സി.എം കോടതിയിൽ 259 കേസുകളും പരിഗണനയിലാണ്. 26357 കിലോ റൂക്കോ ഓയിൽ ശേഖരിച്ചു.
മൺസൂൺ, സമ്മർ സ്ക്വാഡ്
മൺസൂൺ, സമ്മർ കാലത്ത് കുടിവെള്ളം, ജ്യൂസ് കടകൾ, ഐസ് എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി. മൺസൂൺ കാലത്ത് 585 സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. ഇതിൽ 164 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നിരീക്ഷണത്തിനായി 549 സാമ്പിളുകളാണ് ശേഖരിച്ചത്. സംശയാസ്പദമായി 62 സാമ്പിളുകളും ശേഖരിച്ചു. സമ്മർ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 824 പരിശോധനകളാണ് നടത്തിയത്. 189 പേർക്ക് നോട്ടീസ് നൽകി. സംശയാസ്പദമായി 368 സാമ്പിളുകളും നിരീക്ഷണത്തിനായി 9 സാമ്പിളുകളും ശേഖരിച്ചു.
ഷവർമ്മ കടകൾ
ആകെ പരിശോധന- 57
നോട്ടീസ് നൽകിയത്- 19
പൂട്ടിച്ച കടകൾ- 6
പിഴ ഈടാക്കിയത്- 88500 രൂപ
മത്സ്യം
ആകെ പരിശോധന- 93
നോട്ടീസ് നൽകിയത്- 22
പിഴ ഈടാക്കിയത്- 27500
നശിപ്പിച്ചത്- 100 കിലോ
ജില്ലയിൽ പ്രതിദിനം വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യത്തെ മുൻനിറുത്തിയാണ് വകുപ്പിന്റെ പ്രവർത്തനം
പി.കെ. ജോൺ വിജയകുമാർ
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ
എറണാകുളം