
വായ് മൂടിക്കെട്ടി സിജു വിൽസനും ബാലു വർഗീസും. പൊലീസ് വേഷത്തിൽ ധീരജ് ഡെന്നി . ഈ കാഴ്ചയിലൂടെ പുഷ്പകവിമാനം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.നഗരജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെ സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥ രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രം
നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്നു. സിദ്ദിഖ്, മനോജ് കെ .യു,
പദ്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത് ,വിശിഷ്ട്എന്നിവരാണ് മറ്റ് താരങ്ങൾ.
രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
സന്ദീപ് സദാനന്ദനും, ദീപു എസ് .നായരും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം രവി ചന്ദ്രൻ,
സംഗീതം -രാഹുൽ രാജ്, എഡിറ്റിംഗ് - അഖിലേഷ് മോഹൻ.
ആരിഫ പ്രൊഡക്ഷൻസ് പ്രദർശനത്തിന് എത്തിക്കുന്നു. പി.ആർ. ഒ വാഴൂർ ജോസ്.