cricket

ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെതിരെ

8 pm മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ലൈവ്

ആന്റിഗ്വ : ട്വന്റി-20 ലോകകപ്പിലെ സെമിഫൈനൽ ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് സൂപ്പർ എട്ട് റൗണ്ടിലെ രണ്ടാം മത്സരത്തിൽ ബംഗ്ളാദേശിനെ നേരിടാൻ ഇറങ്ങുന്നു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെ 47 റൺസിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യയെത്തുമ്പോൾ ഇതേ വേദിയിൽ ഓസ്ട്രേലിയയോട് തോറ്റതിന്റെ നിരാശയിലാണ് ബംഗ്ളാദേശുകാർ.

പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിൽ അയർലാൻഡിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ ആറു റൺസിനും തുടർന്ന് അമേരിക്കയെ ഏഴുവിക്കറ്റിനും തോൽപ്പിച്ച് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് സൂപ്പർ എട്ടിലേക്ക് കടന്നത്. കാനഡയ്ക്ക് എതിരായ കളിയാണ് മഴയെടുത്തത്. പ്രാഥമിക റൗണ്ടിൽ ശ്രീലങ്ക,നെതർലാൻഡ്സ്,നേപ്പാൾ എന്നിവരെ തോൽപ്പിച്ചും ദക്ഷിണാഫ്രിക്കയോട് തോറ്റുമാണ് ബംഗ്ളാദേശ് സൂപ്പർ എട്ടിലെത്തിയത്.

മികച്ച ബൗളിംഗ് നിരയും ആൾറൗണ്ടർമാർ കരുത്തുപകരുന്ന ബാറ്റിംഗ് ലൈനപ്പുമാണ് ഇന്ത്യയുടെ കരുത്ത്. പേസർമാരായ ബുംറയും അർഷ്ദീപും മികച്ച ഫോമിലാണ്. അക്ഷർ പട്ടേൽ,ഹാർദിക് പാണ്ഡ്യ എന്നിവരുടെ ആൾറൗണ്ട് മികവും തെളിയിക്കപ്പെട്ടുകഴിഞ്ഞു. ശിവം ദുബെ,രവീന്ദ്ര ജഡേജ എന്നീ ആൾറൗണ്ടർമാർകൂടി ഫോമിലെത്തുകയാണെങ്കിൽ അടിപൊളിയാകും. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപാകും കളിക്കാനുണ്ടാവുക. അഫ്ഗാനെതിരെ അർദ്ധസെഞ്ച്വറി നേടി സൂര്യകുമാർ യാദവ് ആത്മവിശ്വാസം വീണ്ടെടുത്തു കഴിഞ്ഞു. റിഷഭ് പന്തും ഫോമിലാണ്.

വിരാട് കൊഹ്‌ലി - രോഹിത് ശർമ്മ ഓപ്പണിംഗ് ക്ലിക്കാകാത്തതാണ് ഇന്ത്യയ്ക്ക് തലവേദന.

22

Vs സ്കോട്ട്ലാൻഡ്

12

Vs പാകിസ്ഥാൻ

1

Vs അമേരിക്ക

11

Vs അഫ്ഗാനിസ്ഥാൻ എന്നിങ്ങനെയാണ് ഈ ലോകകപ്പിൽ രോഹിത് - വിരാട് സഖ്യത്തിന്റെ ഓപ്പണിംഗ് സ്റ്റാൻഡുകൾ.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : ഇ​ന്ത്യ​ ​:​ ​രോ​ഹി​ത് ​(​ക്യാ​പ്ട​ൻ)​ ,​യ​ശ്വ​സി​,​ ​വി​രാ​ട് ​,​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വ്,​ ​റി​ഷ​ഭ് ​പ​ന്ത്,​ ​സ​ഞ്ജു​ ​,​ ​ഹാ​ർ​ദി​ക് ​ ,​ ​ശി​വം​ ​ദു​ബെ,​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ,​അ​ക്ഷ​ർ​ ​പ​ട്ടേ​ൽ,​കു​ൽ​ദീ​പ് ​യാ​ദ​വ്,​യു​സ്‌​വേ​ന്ദ്ര​ ​ച​ഹ​ൽ,​ ​അ​ർ​ഷ്ദീ​പ് ​സിം​ഗ്,​ ​ജ​സ്പ്രീ​ത് ​ബും​റ,​ ​മു​ഹ​മ്മ​ദ് ​സി​റാ​ജ്.

ബംഗ്ളാദേശ് : തൻസിദ് ഹസൻ,ലിട്ടൺ ദാസ്, നജ്മുൽ ഹൊസൈൻ ഷാന്റോ(ക്യാപ്ടൻ),റിഷാദ് ഹൊസൈൻ,തൗഹീദ് ഹൃദോയ്,ഷാക്കിബ് അൽ ഹസൻ,മഹ്മൂദുള്ള,മെഹ്‌ദി ഹസൻ,ടാസ്കിൻ അഹമ്മദ്,തൻസീം,മുസ്താഫിസുർ,ജാകെർ അലി,സൗമ്യ സർക്കാർ,തൻവീർ ഇസ്ളാം,ഷൊറിഫുൾ ഇസ്ളാം.

13

ട്വന്റി-20 ഫോർമാറ്റിൽ ഇന്ത്യയും ബംഗ്ളാദേശും 13 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 12 കളികളിലും ജയം ഇന്ത്യയ്ക്ക്. ബംഗ്ളാദേശിന് ഒരു ജയം മാത്രം.

മഴ ഭീഷണി

ഇന്നലെ ഇതേ വേദിയിൽ നടന്ന ഓസ്ട്രേലിയയും ബംഗ്ളാദേശ് മത്സരം മഴ തടസപ്പെടുത്തിയിരുന്നു. നന്നും മഴയ്ക്ക് സാദ്ധ്യതയുണ്ട്.

ഇന്ന് നടക്കുന്ന മറ്റൊരു സൂപ്പർ എട്ട് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് അമേരിക്കയെ നേരിടും. 6 am മുതൽ സ്റ്റാർ സ്പോർട്സിൽ

സൂപ്പർ എട്ട് പോയിന്റ് നില

(ടീം,കളി,ജയം,തോൽവി,ഉപേക്ഷിച്ചത് ,പോയിന്റ് എന്ന ക്രമത്തിൽ )

ഗ്രൂപ്പ് 1

ഓസ്ട്രേലിയ 1-1-0-0-2

ഇന്ത്യ 1-1-0-0-2

അഫ്ഗാനിസ്ഥാൻ 1-0-1-0-0

ബംഗ്ളാദേശ് 1-0-1-0-0

ഗ്രൂപ്പ് 2

ഇംഗ്ളണ്ട്

ദക്ഷിണാഫ്രിക്ക

അമേരിക്ക

വിൻഡീസ്

( ഇന്നലത്തെ അവസാന മത്സരത്തിന്റെ ഫലം വരുംമുന്നേയുള്ള നില)