vazha



വിപിൻ ദാസും കൂട്ടരും പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന വാഴ - ബയോപിക് ഒഫ് എ ബില്ല്യൺ ബോയ്സ് ആഗസ്റ്റ് രണ്ടിന് പ്രദർശനത്തിന്.
ഗൗതമന്റെ രഥം എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിജു സണ്ണിയോടൊപ്പം സോഷ്യൽ മീഡിയയിലെ ഹിറ്റ് താരങ്ങളായ സാഫ് ബോയ്, ജോയ്മോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
ജയ ജയ ജയ ജയ ഹേ , ഗുരുവായൂരമ്പല നടയിൽ എന്നീ ബ്ലോക് ബസ്റ്റർ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഡബ്ല്യു.
ബി.ടി. എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി .ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം അരവിന്ദ് പുതുശേരി നിർവഹിക്കുന്നു. പി .ആർ .ഒ എ .എസ് ദിനേശ്.