നിലമ്പൂർ: 16 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ അഞ്ചു വർഷവും രണ്ടു മാസവും തടവും 5,000 രൂപ പിഴ അടക്കുന്നതിനും നിലമ്പൂർ പോക്‌സോകോടതി ശിക്ഷിച്ചു. പോത്തുകൽ വെളുമ്പിയംപാടം ചെന്നംപൊട്ടി കോളനിയിലെ ഉണ്ണിക്കുട്ടൻ (19) നെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽകോടതി ജഡ്ജ് കെ.പി.ജോയ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവ് അനുഭവിക്കണം. 2019 ഓഗസ്റ്റ് 28നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന്‌വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.