
വാലെറ്റ: പ്രശസ്ത ട്യൂണീഷ്യൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദിയെ (36) മരിച്ചനിലയിൽ കണ്ടെത്തി. മാൾട്ടയിൽ ഉല്ലാസ യാത്രയ്ക്കിടെ ബോട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഫറയ്ക്കുള്ളത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ആർക്കിടെക്റ്റും ഫാഷൻ ബ്രാൻഡായ ബസാർ ബൈ ഫാഫിന്റെ ഉടമയുമാണ് ഫറാ. കടുത്ത യാത്രാ പ്രേമികൂടിയായിരുന്നു.
ഒരാഴ്ചത്തെ അവധിയാഘോഷത്തിനാണ് അവർ മാൾട്ടയിലെത്തിയത്. ഈ മാസം ആദ്യം ഗ്രീസ് സന്ദർശനത്തിനിടെയുള്ള ചിത്രമാണ് ഫറാ അവസാനമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.