f

തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡ‌െപെക് മുഖേന തുർക്കിയിലെ പ്രമുഖ കപ്പൽശാലയിലെ വിവിധ ഒഴിവുകളിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ് നടത്തുന്നു. എൻജിനീയറിംഗ് ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും കപ്പൽനിർമ്മാണ ശാലയിൽ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ഒഴിവുകൾ ഇപ്രകാരമാണ്.

മെക്കാനിക്കൽ എൻജിനീയർ : ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലും കമ്മിഷൻ ചെയ്യുന്നതിലും കപ്പൽശാലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 2000 - 2500 യു.എസ് ഡോളർ.

പൈപ്പിംഗ് എൻജിനീയർ : പൈപ്പിംഗ് ഫാബ്രിക്കേഷൻ,​ ഇൻസ്റ്റലേഷൻ,​ ടെസ്റ്റിംഗ് എന്നിവയിൽ കപ്പൽശാലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 2000 - 2500 ഡോളർ.

ഇലക്ട്രിക്കൽ എൻജിനീയർ : ഇലക്ട്രിക്കൽ സിസ്റ്റം ഇൻസ്റ്റലേഷൻ ടെസ്റ്റിംഗിലും കമ്മിഷനിംഗിലും കപ്പൽശാലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 2000 - 2500 ഡോളർ .

പൈപ്പിംഗ് QA/QC എൻജിനീയർ : ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. കപ്പൽശാലയിൽ പ്രവൃത്തി പരിചയമുള്ളവർ‌ക്ക് മുൻഗണന. ശമ്പളം 1500- 2000 ഡോളർ.

മെക്കാനിക്കൽ QA/QC എൻജിനീയർ: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. കപ്പൽശാലയിൽ പ്രവൃത്തി പരിചയമുള്ളവർ‌ക്ക് മുൻഗണന. ശമ്പളം 1500- 2000 ഡോളർ.

ഇലക്ട്രിക്കൽ QA/QC എൻജിനീയർ: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. കപ്പൽശാലയിൽ പ്രവൃത്തി പരിചയമുള്ളവർ‌ക്ക് മുൻഗണന. ശമ്പളം 1500- 2000 ഡോളർ

വിസ,​ ടിക്കറ്റ്,​ താമസം,​ ഭക്ഷണം ,​ കപ്പൽശാലയിലേക്കും തിരിച്ചും യാത്രാസൗകര്യം,​ ഇൻഷ്വറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകും. പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിയും (അടിസ്ഥാന ശമ്പളം)​ ലഭിക്കും. പ്രതിവർഷം ഒരു റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റും കമ്പനി നൽകും.

റിക്രൂട്ട്മെന്റിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ഫോട്ടോ പതിച്ച ബയോഡാറ്റ,​ പാസ്‌പോർട്ട്,​ വിദ്യാഭ്യാസം,​ തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024 ജൂൺ 26ന് മുമ്പ് eu@odepc.in എന്ന ഇ മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/9778620460.