s

ദളപതി വിജയ് നായകനാകുന്ന 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട് )​ എന്ന ചിത്രത്തിന്റെ ഗാനത്തിന്റെ പ്രമോ പുറത്തിറങ്ങി. ഇളയരാജയുടെ മകളും ഗായികയുമായ അന്തരിച്ച ഭവധാരിണിയ്ക്കൊപ്പം നടൻ വിജയ്‌യും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവൻശങ്ക‌ർരാജയാണ് ഗാനത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്. കബിലൻ വൈരമുത്തുവിന്റേതാണ് വരികൾ. ​

കരളിലെ അർബുദ ബാധയെത്തുടർന്ന് ജനുവരി അഞ്ചിന് ലോകത്തോട് വിടപറഞ്ഞ ഭവധാരിണിയുടെ ശബ്ദം എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രൂപപ്പെടുത്തിയത്. പാട്ടിന്റെ പൂർണരൂപം ശനിയാഴ്ച വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിടുമെന്ന് ചിത്രത്തിന്റെ സംവിധായകൻ വെങ്കട്ട് പ്രഭു അറിയിച്ചു.

A song which is very very close to our hearts will be yours tomorrow!!! Here is a chinna promo of a song with a big heart ♥️

Vocal by @actorvijay sir & #Bhavatharini 🎤

A @thisisysr magical 🎼
A @kabilanvai lyrical ✍🏼
A @vp_offl Hero#TheGreatestOfAllTime#KalpathiSAghorampic.twitter.com/QSVpYLG4Qo

— venkat prabhu (@vp_offl) June 21, 2024

സെപ്തംബർ അഞ്ചിനാണ് ഗോട്ടിന്റെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എജിസ് എന്ടർടെയിൻമെന്റാണ് ചിത്രം പ്രദർശനത്തിക്കുന്നത്. മീനാക്ഷി ചൗധരി,​ പ്രശാന്ത്,​ പ്രഭുദേവ,​ ജയറാം,​ സ്നേഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

തമിഴ് വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമാരംഗം വിടാനുള്ള തീരുമാനത്തിലാണ് വിജയ്. അതിന് മുൻപ് പൂർത്തിയാക്കാനുള്ള ചിത്രങ്ങളിലൊന്നാണ് ഗോട്ട്. ഗോട്ടിന് ശേഷം ഒരു സിനിമയിൽ കൂടി അഭിനയിക്കാനാണ് വിജയ്‌യുടെ നിലവിലെ തീരുമാനം. എച്ച് വിനോദ് ആയിരിക്കും സംവിധായകൻ എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.