pic

ഡമാസ്കസ്: സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഐസിസ് നേതാവിനെ വധിച്ചെന്ന് യു.എസ്. ഉസാമ ജമാൽ മുഹമ്മദ് ഇബ്രാഹിം അൽ - ജനാബി എന്നാണ് കൊല്ലപ്പെട്ടയാളുടെ പേരെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചയാളാണ് ജനാബി. അതേ സമയം, ദൗത്യത്തിനിടെ മേഖലയിലെ സാധാരണക്കാർക്ക് പരിക്കില്ലെന്നാണ് വിവരം. ആഴ്ചകൾക്ക് മുമ്പ് ആഫ്രിക്കൻ രാജ്യമായ സൊമാലിയയിലെ ദാർദാറിലെ വിദൂര പ്രദേശത്ത് യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഐസിസ് ഭീകരൻമാർ കൊല്ലപ്പെട്ടിരുന്നു. ജനുവരി മുതൽ മാർച്ച് വരെ യു.എസും സഖ്യ കക്ഷികളും 7 ഐസിസ് അംഗങ്ങളെയാണ് സിറിയയിൽ വധിച്ചത്. 27 പേരെ അറസ്റ്റ് ചെയ്തു. ഇതേ കാലയളവിൽ ഇറാക്കിൽ 11 ഭീകരരെയും വധിച്ചു.