fire

കോഴിക്കോട്: പെട്രോൾ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയ്ക്ക് തീപിടിച്ചു. ഈ സമയം പമ്പ് ജീവനക്കാരൻ ഓടിയെത്തി തീയണച്ചു. കോഴിക്കോട് മുക്കം നോർത്ത് കാരശേരിയിലെ കെ സി കെ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. പെട്രോൾ പമ്പ് ജീവനക്കാരനായ മുജാഹിദ് സമയോചിതമായി എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചതാണ് വലിയ ദുരന്തം ഒഴിവാകാൻ കാരണമായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്ധനം നിറയ്ക്കാനായി നിർത്തിയിട്ടിരിക്കുന്ന ഓട്ടോയുടെ അടിവശത്തുനിന്നും തീപടരുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഇതുകണ്ടതോടെ പരിഭ്രാന്തനാകുന്ന ഡ്രൈവറെയും വീഡിയോയിൽ കാണാം. എന്നാൽ യുവാവ് ഉടൻ തന്നെ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.