thejalekshmi

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയുടെ വീഡിയോ ശ്രദ്ധ നേടുന്നു. ഉർവശിയും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളാവുന്ന ഉള്ളൊഴുക്ക് എന്ന സിനിമയുടെ പ്രിവ്യുവിന് എത്തിയതായിരുന്നു കുഞ്ഞാറ്റ. താരപുത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.

ദൈവം അനുഗ്രഹിച്ചാൽ നായികയാകുമെന്നും സിനിമയാണ് ആഗ്രഹമെന്നും കുഞ്ഞാറ്റ പറഞ്ഞു. നായികയായി ഉടൻ പ്രതീക്ഷിക്കുമോ എന്ന ചോദ്യത്തിനായിരുന്നു കുഞ്ഞാറ്റയുടെ മറുപടി.

അതേസമയം, ഭർത്താവ് ശിവപ്രസാദ് ആദ്യമായി സംവിധാനം ചെയ്യുന്ന എൽ. ജഗദമ്മ ഏഴാം ക്ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ് ക്ളാസ് എന്ന ചിത്രത്തിലാണ് ഉർവശി ഇപ്പോൾ അഭിനയിക്കുന്നത്. ടൈറ്റിൽ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കുഞ്ഞാറ്റയും മകൻ ഇഷാനും ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉർവശിയെ നേരിട്ടുകാണാൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ 'എന്റെ കുട്ടികൾക്കൊപ്പം" എന്ന അടിക്കുറിപ്പോടെ ഉർവശി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഉർവശി, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ഇന്നലെയാണ് തിയേറ്ററിലെത്തിയത്. അലൻസിയർ, പ്രശാന്ത്‌ മുരളി, അർജുൻ രാധാകൃഷ്ണൻ, ജയ കുറുപ്പ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, സംഗീതം സുഷിൻ ശ്യാം. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്‌ഫിൻ പിക്ചേഴ്സിന്റെയും ബാനറുകളിൽ ആണ് നിർമ്മാണം.