journalism

കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ പി ജി ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് (ജേണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്‌ളിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ്) ഇന്ന് നടന്ന (22.06.2024) ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ സാങ്കേതിക കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായി നാളെ (23.06.2024) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പരീക്ഷ നടത്തുന്നതായിരിക്കും.

ഇതിനായി 20.06.2024 -ന് അപേക്ഷകരുടെ ഇ - മെയിലിലൂടെ ലഭ്യമായിട്ടുള്ള പോര്‍ട്ടല്‍ ലിങ്കും അഡ്മിറ്റ് കാര്‍ഡും ഉപയോഗിക്കേണ്ടതാണ്. ഓണ്‍ലൈനായി പരീക്ഷ എഴുതുന്നതിന് മൊബൈല്‍ ഫോണ്‍ ഒഴിവാക്കി ലാപ്‌ടോപ്പ്/ഡെസ്‌ക്‌ടോപ്പ് സൗകര്യങ്ങള്‍ ഉപയോഗിക്കേണ്ടതാണ്. ഹെല്‍പ്പ്‌ലൈന്‍- 7356610110, 9207199777, 8848641615, 7012857600.