milma

തിരുവനന്തപുരം: മറ്റന്നാൾ രാത്രി 12 മണിമുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കുമെന്ന് അറിയിപ്പ്. ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം. നോട്ടീസ് കൊടുത്തിട്ടും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു.

പുതുക്കിയ ശമ്പളപരിഷ്‌കരണ കരാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മിൽമ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിൽ തീരുമാനമായിരുന്നു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി ഭുവനചന്ദ്രൻ നായർ, സിഐടിയു ജനറൽ സെക്രട്ടറി ബാബു, വൈസ് പ്രസിഡന്റ് ബിജു, എഐടിയുസി നേതാക്കളായ കെ പി രാജേന്ദ്രൻ, മോഹൻദാസ്, തിരുവല്ലം മധുസൂദനൻനായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പാ​ക്കിം​ഗും​ ​വി​ത​ര​ണ​വും​ ​നി​റു​ത്തി​വ​ച്ച് കഴിഞ്ഞമാസവും മിൽമ തൊഴിലാളികൾ സമരം ചെയ്തിരുന്നു. തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ലാ​ ​യൂ​ണി​യ​ന് ​കീ​ഴി​ലു​ള്ള​ ​അ​മ്പ​ല​ത്ത​റ,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട​ ​ഡ​യ​റി​ക​ളി​ലാ​യി​രു​ന്നു​ ​സ​മ​രം. ല​ക്ഷ​ക്ക​ണ​ക്കി​ന് ​ലി​റ്റ​ർ​ ​പാ​ലി​ന്റെ​ ​പ്രോ​സ​സിം​ഗ് ​ത​ട​സ​പ്പെ​ട്ടി​രു​ന്നു.​ മി​ൽ​മ​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ഐ.​എ​ൻ.​ടി.​യു.​സി.,​ ​സി.​ഐ.​ടി.​യു.​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പേ​രി​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ക്കുകയും ചെയ്തു. കേ​സു​ക​ൾ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടായിരുന്നു ​സ​മ​രം​ ​നടന്നത്.