pic

വാഷിംഗ്ടൺ : യു.എസിലെ ആർക്കൻസോയിൽ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്‌പിൽ 3 പേർ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർ അടക്കം 10 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, വെള്ളിയാഴ്ച രാവിലെ 11.30ന് ഫോർഡൈസ് പട്ടണത്തിലായിരുന്നു സംഭവം. 44കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.