e

ന്യൂഡൽഹി: ജനുവരി 22 ന് നടന്ന അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് (86) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖമുണ്ടായിരുന്നെന്ന് കുടുംബം അറിയിച്ചു. മണികർണിക ഘട്ടിൽ അന്ത്യകർമങ്ങൾ നടക്കും. വാരാണസിയിലെ മുതിർന്ന പണ്ഡിതന്മാരിൽ ഒരാളായി അംഗീകരിക്കപ്പെട്ട ദീക്ഷിത്, മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയാണ്. ദീക്ഷിതിന്റെ വിയോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.