
ചെന്നൈ: നടൻ വിജയ്‌യുടെ 50-ാം ജന്മദിനാഘോഷത്തിനിടെ സാഹസിക പ്രകടനം നടത്തിയ കുട്ടിക്ക് പൊള്ളലേറ്റു. ഇന്നലെ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകം സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്കിടെയായിരുന്നു സംഭവം. കുട്ടി
കൈയിൽ തീ കത്തിച്ച് ഓട് പൊട്ടിക്കുന്ന പ്രകടനം നടത്തുന്നതിനിടെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാർട്ടി ഭാരവാഹിക്കും പൊള്ളലേറ്റു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ
വലിയ ആഘോഷങ്ങളാണ് നടന്നത്. കള്ളക്കുറിച്ചി മദ്യദുരന്തത്തിന്റെ സാഹചര്യത്തിൽ ആഘോഷങ്ങൾ വേണ്ടെന്ന് വിജയ് പറഞ്ഞിരുന്നു.