d

' പപ്പാ, ഇത് കാശ്മീരില്ല, സ്വർഗമാണ്". കാശ്മീർ കാണാനെത്തിയ പഞ്ചാബി പെൺകുട്ടിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ. മാതാപിതാക്കൾക്കൊപ്പം കാശ്‌മീർ കാണാനെത്തിയതാണ് പിഹു എന്ന പെൺകുട്ടി. ജലന്ധർ സ്വദേശികളായ ഇവർ കടുത്ത ചൂടിന് ആശ്വാസമാകാൻ കൂടിയാണ് കാശ്മീരിലെത്തിയത്.

ദാൽ തടാകത്തിലെ ബോട്ടിംഗിനിടെ കാഴ്‌ചകൾ കാണുന്ന പിഹു കാശ്മീർ എങ്ങനെയുണ്ടെന്നു പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഇത് കാശ്മീരല്ല,​ സ്വർഗമാണ്. ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും ആദ്യമായാണ് ഇവിടെ വരുന്നതെന്നും പിഹു വീഡിയോയിൽ പറയുന്നു. സമൂഹ മാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതികരണവുമായി രംഗത്തെത്തി.

കാശ്മീർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി ഈ പെൺകുട്ടിയെ നിയമിക്കണം, എത്ര മനോഹരമായാണ് അവൾ സംസാരിക്കുന്നത് എന്നുതുടങ്ങുന്നു കമന്റുകൾ.