ശ്രീനഗർ: ജമ്മുകാശ്മീർ ബാരാമുള്ള ഉറി സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരു സംഘം ഭീകരർ നുഴഞ്ഞുകയറുന്നത് ശ്രദ്ധയിൽപ്പെട്ട സേന വെടിയുതിർക്കുകയായിരുന്നു. ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ല. ഗോഹല്ലൻ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് സുരക്ഷ വ‌ർദ്ധിപ്പിച്ചു. രണ്ടാഴ്ചയ്‌ക്കിടെ മേഖലയിൽ ഭീകരുടെ നുഴഞ്ഞുകയറ്റം വർദ്ധിച്ചെന്നാണ് റിപ്പോർട്ട്.