
ഭൂമിയിലേക്ക് ഒരു ഛിന്നഗ്രഹം ഇടിച്ചിറങ്ങാൻ 72ശതമാനം സാദ്ധ്യയുള്ളതായി റിപ്പോർട്ട്. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. മേരിലാൻഡിലെ ലോറലിലുള്ള ജോൺസ് ഹോക്പ്കിൻസ് അപ്ലെെഡ് ഫിസിക്സ് ലബോറട്ടറിയിൽ നടന്ന നീരിക്ഷണത്തിലാണ് ഇക്കാര്യം മനസിലായത്.
ഭാവിയിൽ നിരവധി ഛിന്നഗ്രഹ ഭീഷണികളൊന്നുമില്ലെങ്കിലും അപകടകരമായ ഒരു ഛിന്നഗ്രഹം ഭൂമിയെ മറികടന്ന് പോകാൻ സാദ്ധ്യതയുള്ളതായി നാസ വിലയിരുത്തുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ഏകദേശം 72ശതമാനവും ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാനാണ് സാദ്ധ്യത. കൃത്യമായി പറഞ്ഞാൽ 2038 ജൂലെെ 12ന് ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാനാണ് സാദ്ധ്യതയുള്ളത്.
ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം, ഘടന, ദീർഘകാല പാത എന്നിവ കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നാസ കൂട്ടിച്ചേർത്തു. നാസയുടെ ഇരട്ട ഛിന്നഗ്രഹ റീഡയറക്ഷൻ ടെസ്റ്റിൽ ( DART -ഡിഎആർടി ) നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്ന ആദ്യ പരീക്ഷണം കൂടിയാണിത്. ഛിന്നഗ്രഹ ആഘാതങ്ങളിൽ നിന്ന് ഭൂമിയെ പ്രതിരോധിക്കുന്നതിനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത മാറ്റാൻ ഒരു ചലനാത്മകമായ ആഘാതത്തിന് കഴിയുമെന്ന് ഡിഎആർടി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നാസ പറയുന്നു. അപകട സാദ്ധ്യതയുള്ള ഛിന്നഗ്രഹത്തെ വിലയിരുത്താനും പ്രതിരോധിക്കാനും ഭൂമിയുടെ അടുത്തുള്ള ഒബ്ജക്റ്റ് സർവേയറിനെ (NEO Surveyor) വികസിപ്പിക്കുമെന്നും നാസ അറിയിച്ചു. ഇത് ഒരു ഇൻഫ്രാറെഡ് ബഹിരാകാശ ദൂരദർശിനിയാണ്. ഭൂമിക്ക് ആഘാതമുണ്ടാക്കാൻ സാദ്ധ്യയുള്ളവയെ ഛിന്നഗ്രഹങ്ങളെ വർഷങ്ങൾക്ക് മുൻപ് തന്നെ കണ്ടെത്താൻ ഇത് സഹായിക്കുന്നു. എൻഇഒ സർവേയർ 2028 ജൂണിൽ വിക്ഷേപിക്കുമെന്നാണ് സൂചന.