pink-lips

ഇന്നത്തെ കാലത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാത്തവർ കുറവായിരിക്കും. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ മുഖസംരക്ഷണത്തിനും മുടി സംരക്ഷണത്തിനും ഇന്ന് ശ്രദ്ധനൽകാറുണ്ട്. എന്നാൽ ഇത്തരം വസ്തുക്കളുടെ അമിതമായ ഉപയോഗം കാരണം മറ്റുപ്രതിവിധികൾ തേടേണ്ടതായും വരാറുണ്ട്. അതിലൊന്നാണ് സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരുടെ ചുണ്ടിൽ ഉണ്ടാകുന്ന കറുപ്പ് നിറം. ചുണ്ടുകൾ ഡ്രൈ ആയി വിണ്ടുകീറുന്നതും ചുണ്ടുകളുടെ സ്വഭാവിക നിറത്തിൽ മാറ്റം വരാൻ കാരണമാകാറുണ്ട്. ഈ ടിപ്പുകൾ പരീക്ഷിച്ച് ഈസിയായി ചുണ്ടുകളിലെ കറുപ്പ് മാറ്റി ഒരാഴ്‌ചകൊണ്ടുതന്നെ സ്വാഭാവിക നിറം വീണ്ടെടുക്കാം.

  1. ഒരു ടീസ്‌പൂൺ പഞ്ചസാര, തേൻ, വെളിച്ചെണ്ണ എന്നിവയെടുത്ത് യോജിപ്പിച്ച് ചുണ്ടുകളിൽ നന്നായി സ്‌‌ക്രബ് ചെയ്തതിനുശേഷം കഴുകികളയാം.
  2. ഒരു നുള്ള് മഞ്ഞൾ പാലിലോ വെളിച്ചെണ്ണയിലോ തേനിലോ യോജിപ്പിച്ച് ചുണ്ടിൽ പുരട്ടിയതിനുശേഷം പത്തുമിനിട്ടുകഴിഞ്ഞ് കഴുകികളയാം.
  3. ചുവന്ന റോസാപ്പൂവിന്റെ ഇതളുകൾ എടുത്ത് നന്നായി അരച്ചതിനുശേഷം ചുണ്ടിൽപ്പുരട്ടി കഴുകികളയാം.
  4. ഒരു ബീറ്റ്‌റൂട്ട് തൊലി കളഞ്ഞെടുത്ത് ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയിൽ അരച്ചെടുക്കണം. വെള്ളം ചേർക്കാൻ പാടില്ല. ഇത് അരിപ്പ ഉപയോഗിച്ച് നീര് മാത്രമായി എടുക്കാം. ഇനി ഒരു പാൻ അടുപ്പിൽവച്ച് ചൂടാക്കി അതിൽ ബീറ്റ്‌റൂട്ട് നീരൊഴിച്ച് കട്ടിയായി മാറുന്നതുവരെ ഇളക്കികൊടുക്കാം. ഇത് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റിയിട്ട് ഒരു ടീസ്‌പൂൺ നെയ്യും ഒരു ടീസ്‌പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം മറ്റൊരു ചെറിയ കുപ്പിയിലേയ്ക്ക് മാറ്റി അടച്ച് 15 മിനിട്ട് തണുപ്പിക്കാൻ വയ്ക്കണം. ഇത് പതിവായി ഉപയോഗിക്കുന്നത് ചുണ്ടിലെ കറുപ്പ് മാറ്റുകയും വരണ്ടുപോകുന്നതും ഒഴിവാക്കുകയും ചെയ്യും.