sidhartha-mallya

ലണ്ടൻ: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ് മല്യ വിവാഹിതനായി. കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സിദ്ധാർത്ഥ് മല്യ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ലണ്ടനിൽ വച്ചായിരുന്നു സിദ്ധാർത്ഥും ജാസ്മിനും വിവാഹിതരായത്. ഇരുവരുടെയും സുഹൃത്തുക്കളും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

പുറത്തുവന്ന ചിത്രങ്ങളിൽ എമെറാൾഡ് ഗ്രീൻ വെൽവെ​റ്റ് ടക്സീഡോയാണ് സിദ്ധാർത്ഥ് മല്യ ധരിച്ചിരിക്കുന്നത്. മനോഹരമായ വെളള ഗൗണാണ് വധു അണിഞ്ഞിരിക്കുന്നത്. അതേസമയം, വിവാഹ മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് ജാസ്മിൻ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ നവംബറിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു. അന്നും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായിരുന്നു.

View this post on Instagram

A post shared by Sid (@sidmallya)

2023ലെ ഹാല്ലോവീൻ ആഘോഷങ്ങൾക്കിടെയാണ് സിദ്ധാർത്ഥ് ജാസ്‌മിനെ പ്രൊപ്പോസ് ചെയ്തത്.കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ജനിച്ച സിദ്ധാർത്ഥ് മല്യ ലണ്ടനിലും യുഎഇയിലുമാണ് വളർന്നത്. വെല്ലിംഗ്‌ടൺ കോളേജിലും ലണ്ടനിലെ ക്യൂൻ മേരി യൂണിവേഴ്‌സിറ്റിയിലും പഠിച്ച അദ്ദേഹം റോയൽ സെൻട്രൽ സ്‌കൂൾ ഓഫ് സ്‌പീച്ച് ആൻഡ് ഡ്രാമയിൽ നിന്നും ബിരുദം നേടി.


മോഡലായും അഭിനേതാവായും കരിയർ ആരംഭിച്ച സിദ്ധാർത്ഥ് നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗിന്നസിന്റെ മാർക്കറ്റിംഗ് മാനേജരായും ജോലി നോക്കിയിട്ടുള്ള സിദ്ധാർത്ഥ് ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ മുൻ ഡയറക്ടർ ആണ്.