a

കൊച്ചി: ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷൻ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ സമാപിച്ചു. കൊച്ചി നേവൽ എയർക്രാഫ്റ്റ് യാർഡ് സൂപ്രണ്ട് കമ്മഡോർ സന്ദീപ് സാബ്‌നിസ് ഉദ്ഘാടനം ചെയ്തു. ദേശീയ നെറ്റ്‌ബാൾ താരവും സിനിമാ നടിയുമായ പ്രാചി തെഹ്‌ല ഒളിമ്പിക് ദിന സത്യവാചകം ചൊല്ലി. കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് മോഹൻദാസ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ട്രഷറർ സി.കെ. സനിൽ എന്നിവർ പങ്കെടുത്തു.