bob

കൊച്ചി: ഉപഭോക്താക്കൾക്ക് മികച്ച ഐ.ടി അധിഷ്‌ഠിത സേവനങ്ങൾ ലഭ്യമാക്കി പ്രവർത്തനം വിപുലീകരിക്കാൻ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ(ബി.ഒ.ബി) ഒരുങ്ങുന്നു. ഇതിനായി ഐ.ടി ഡിപ്പാർട്ടുമെന്റിൽ രണ്ട് വർഷത്തിനുള്ളിൽ 1,500 പേരെ പുതുതായി നിയമിക്കുമെന്ന് ബാങ്ക് ഒഫ് ബറോഡ മാനേജിംഗ് ഡയറക്ടർ ദേബദത്ത ചന്ദ് പറഞ്ഞു. നിലവിൽ ബാങ്കിന്റെ ഐ. ടി വിഭാഗത്തിൽ 1,500 ജീവനക്കാരാണുള്ളത്. നടപ്പുസാമ്പത്തിക വർഷത്തിൽ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനായി 743 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.