parliament

ന്യൂഡൽഹി: 18ാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. ആദ്യ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം എം.പിമാരുടെ സത്യപ്രതിജ്ഞയാണ്. മൂന്നാം ദിവസം സ്പീക്കർ തിരഞ്ഞെടുപ്പ്. ജൂലായ് മൂന്നുവരെയാണ് സമ്മേളനം.

രാജ്യസഭ 27 മുതൽ സമ്മേളിക്കും. നീറ്റ് വിവാദം, ഓഹരി വിഷയം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധത്തിനും ആദ്യ സമ്മേളനം സാക്ഷിയാകും. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ആരെന്ന് രണ്ടു ദിവസത്തിനുള്ളിൽ അറിയാം. ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം സത്യപ്രതിജ്ഞയ്‌ക്ക് ചെയ്യുക. പ്രോടേം സ്പീക്കർ ഭർതൃഹരി മെഹ്‌താബ് സത്യവാചകം ചൊല്ലിക്കൊടുക്കും.