pic

കീവ്: യുക്രെയിനിലെ ഖാർക്കീവ് നഗരത്തിൽ കെട്ടിട സമുച്ഛയത്തിന് നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ മൂന്ന് മരണം. 52 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കീവിന് നേരെയും ഇന്നലെ റഷ്യയുടെ വ്യോമാക്രമണമുണ്ടായി. രണ്ട് പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾക്ക് കേടുപാടുണ്ട്. ഇതിനിടെ, റഷ്യയുടെ വിവിധ ഭാഗങ്ങളിൽ യുക്രെയിൻ ഡ്രോൺ ആക്രമണം നടത്തി. യുക്രെയിൻ അതിർത്തിയോട് ചേർന്ന ബ്രയാൻസ്ക് മേഖലയിൽ മാത്രം 30 ഡ്രോണുകളെ തകർത്തെന്ന് റഷ്യ അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.