
സെന്റ് ലൂസിയ: ട്വന്റി-20 ലോകകപ്പിൽ ഇന്ന് നടക്കുന്ന നിർണായക സൂപ്പർ 8 പോരാട്ടത്തിൽ സെമി ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. സെന്റ് ലൂസിയയിലെ ഡാരൻ സമി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. സൂപ്പർ 8ലെ ഒന്നാം ഗ്രൂപ്പിൽ ഇന്ത്യ ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമാണ്. സൂപ്പർ 8ൽ ഇന്ത്യ കളിച്ച രണ്ട് മതസരങ്ങളിലും ജയിച്ചപ്പോൾ അഫ്ഗാനെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്റെ ക്ഷീണവുയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. വിജയം ഇരുടീമിനും ഒരുപോലെ ആവശ്യമായതിനാൽ തീപാറും പോരാട്ടം തന്നെ സെന്റ് ലൂസിയയിൽ പ്രതീക്ഷിക്കാം.
മഴസാധ്യതസെന്റ് ലൂസിയയിൽ ഇന്ന് മഴയ്ക്ക് നല്ല സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴമൂലം കളി ഉപേക്ഷിച്ചാൽ ഇന്ത്യ സെമിയിൽ എത്തും.