adv-paripalli-raveendran

കൊല്ലം: കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകൻ തോപ്പിൽകടവ് നവനീതത്തിൽ പാരിപ്പള്ളി ആർ. രവീന്ദ്രൻ (69) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പരവൂർ പുറ്റിങ്ങൽ കേസ്, പി.എസ്.സി തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. ബാർ കൗൺസിൽ ഒഫ് ഇന്ത്യ അംഗം, ബാർ കൗൺസിൽ ഒഫ് കേരള അംഗം, ഓൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ സംസ്ഥാന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ഡോ. ഗീത (റിട്ട. പ്രൊഫസർ). മകൻ: അഡ്വ. ആർ.വിനീത്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് മുളങ്കാടകം ശ്മശാനത്തിൽ.