vegetables

ലണ്ടൻ: 28 രൂപ കൊടുത്ത് വാങ്ങുന്ന മാഗി പാക്കറ്റിന് 300 രൂപ കൊടുക്കേണ്ടി വന്നാലുളള അവസ്ഥ എന്തായിരിക്കും. അതുപോലെ തുച്ഛമായ വിലയ്ക്ക് വാങ്ങിക്കൊണ്ടിരിക്കുന്ന സാധനങ്ങൾക്ക് അമിത വില കൊടുക്കേണ്ടി വന്നാലോ?​ അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ലണ്ടനിൽ സ്ഥിര താമസത്തിനെത്തിയ സോഷ്യൽമീഡിയ ഇൻഫ്ളുവൻസാറായ ചാവി അഗർവാളാണ് വിവരം ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ലണ്ടനിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നുളള ദൃശ്യങ്ങളാണ് യുവതി പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ വിദേശരാജ്യങ്ങളിൽ കൊടുക്കേണ്ടി വരുന്ന പണത്തെക്കുറിച്ചും ചാവി പറയുന്നുണ്ട്. നമ്മുടെ സ്വന്തം നാട്ടിൽ സുലഭമായി ലഭിക്കുന്ന പച്ചക്കറികൾക്ക് പോലും ലണ്ടനിൽ തീപിടിച്ച വിലയാണെന്നും യുവതി പറയുന്നുണ്ട്. 'ഇന്ത്യയിൽ 20 രൂപയുളള ലെയ്‌സിന് ലണ്ടനിൽ 95 രൂപ നൽകണം,​ ചെറിയ മാഗി പാക്ക​റ്റിന് 300 രൂപ വരെ നൽകണം. ഒരു കവർ പനീറിന് നൽകേണ്ടത് 700 രൂപ, ആറ് അൽഫോൺസ മാമ്പഴത്തിന് 2400 രൂപ, ഒരു കിലോഗ്രാം വെണ്ടക്കയ്ക്ക് 650 രൂപ, ഒരു കിലോഗ്രാം പാവക്കയ്ക്ക് 1000 രൂപ എന്നിങ്ങനെയാണ് നിരക്ക്'- ചാവി വീഡിയോയിൽ പറയുന്നു.

View this post on Instagram

A post shared by Chavi Agarwal | Honest London Life (@nine2fivelife)

അടുത്തിടെ പങ്കുവച്ച വീഡിയോ ഇതിനകം ആറ് മില്യൺ ആളുകളാണ് കണ്ടത്. 13 ലക്ഷത്തിൽപരം ലൈക്കുകളും ലഭിച്ചു. വീഡിയോക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ചിലർ സാധനങ്ങളുടെ വില കണ്ട് അതിശയിച്ചുക്കൊണ്ടുളള കമന്റുകൾ പോസ്​റ്റ് ചെയ്തപ്പോൾ മ​റ്റുചിലർ രണ്ട് രാജ്യങ്ങളിലെയും പണത്തിന്റെ മൂല്യം വ്യത്യസ്തമാണെന്നും കമന്റ് ചെയ്തിട്ടുണ്ട്.