alukkas

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ചെയിന്‍ ഫെസ്റ്റിനും മംഗല്യ ഉത്സവത്തിനും തുടക്കമായി. ചെയിന്‍ ഫെസ്റ്റ് ഓഫറിന്റെ ഭാഗമായി എല്ലാ ചെയ്‌നുകൾക്കും പണിക്കൂലി 5% മാത്രമാണ്. മംഗല്യ ഉത്സവം ഓഫറിലൂടെ വിവാഹാഭരണ പര്‍ച്ചേസുകള്‍ക്ക് പണിക്കൂലി 2.99% വുമാണ്. പരിമിത കാലത്തേക്കാണ് ഈ ഓഫര്‍. കൂടാതെ വിവാഹ ആഭരണങ്ങള്‍ക്കുള്ള മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം 90 ദിവസം വരെയും ലഭ്യമാണ്.

“ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് വേണ്ടി മികച്ച ഓഫറുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്” ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു. “മനോഹരമായ ചെയിനുകളും വിവാഹ ആഭരണങ്ങളും സ്വന്തമാക്കി പ്രിയപ്പെട്ട നിമിഷങ്ങള്‍ കൂടുതല്‍ അവിസ്മരണീയമാക്കുക എന്നതാണ് എക്സ്‌ക്ലൂസീവ് മേക്കിംഗ് ചാര്‍ജ് ഓഫറുകളിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും” അദ്ദേഹം പറഞ്ഞു.

പുതിയ ട്രെന്‍ഡുകള്‍ക്കൊപ്പം പാരമ്പര്യ അഭിരുചികളും കോര്‍ത്തിണക്കി, മനോഹരവും വൈവിധ്യമാര്‍ന്ന ദശലക്ഷത്തിലധികം രൂപകല്‍പ്പനകളില്‍ വിശാലമായ ആഭരണ ശേഖരമാണ് ജോയ്ആലുക്കാസിന്റെ ഷോറൂമുകളില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.