gold

ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യയുടെ കറന്റ് അക്കൗണ്ടിൽ 570 കോടി ഡോളറിന്റെ മിച്ചം

കൊച്ചി: ജനുവരി മുതൽ മാർച്ച് വരെ സേവനങ്ങളുടെ കയറ്റുമതിയുടെ മികവിൽ 570 കോടി ഡോളർ കറന്റ് അക്കൗണ്ട് മിച്ചം നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. മുൻവർഷം ഇതേകാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 130 കോടി ഡോളറിറായിരുന്നു. വിദേശ ഇന്ത്യയ്ക്കാരുടെ പണമൊഴുക്കും കറന്റ് അക്കൗണ്ടിൽ മിച്ചം നേടാൻ സഹായിച്ചു. വിദേശ വ്യാപാരത്തിൽ ചെലവ് കുറഞ്ഞ് വരവ് കൂടിയതോടെയാണ് മൊത്തം കറന്റ് അക്കൗണ്ടിൽ 0.6 ശതമാനം മെച്ചം നേടാനായയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 870 കോടി ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്തം കറന്റ് അക്കൗണ്ട് കമ്മി ഇതോടെ 2320 കോടി ഡോളറായി താഴ്ന്നു. ഇന്ത്യൻ സാമ്പത്തിക മേഖല മികവിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

റി​സ​ർ​വ് ​ബാ​ങ്ക് ​വി​ദേ​ശത്തെ​ ​സ്വ​ർ​ണ​ ​ശേ​ഖ​രം​ ​കു​റ​യ്ക്കു​ന്നു

കൊ​ച്ചി​:​ ​റി​സ​ർ​വ് ​ബാ​ങ്ക് ​വി​ദേ​ശ​ത്ത് ​സൂ​ക്ഷി​ക്കു​ന്ന​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​അ​ള​വ് ​ആ​റ് ​വ​ർ​ഷ​ത്തി​നി​ടെ​യി​ലെ​ ​ഏ​റ്റ​വും​ ​താ​ഴ്ന്ന​ ​ത​ല​ത്തി​ലെ​ത്തി.​ ​മൊ​ത്തം​ ​സ്വ​ർ​ണ​ ​ശേ​ഖ​ര​ത്തി​ന്റെ​ 47​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ് ​നി​ല​വി​ൽ​ ​വി​ദേ​ശ​ത്തു​ള്ള​ത്.​ ​അ​തേ​സ​മ​യം​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​ആ​ഭ്യ​ന്ത​ര​ ​സ്വ​ർ​ണ​ ​ശേ​ഖ​രം​ ​കു​ത്ത​നെ​ ​കൂ​ടു​ക​യാ​ണ്.​ ​റ​ഷ്യ​യും​ ​ഉ​ക്രെ​യി​നു​മാ​യു​ള്ള​ ​യു​ദ്ധം​ ​ആ​രം​ഭി​ച്ച​ 2022​ന് ​ശേ​ഷ​മാ​ണ് ​റി​സ​ർ​വ് ​ബാ​ങ്ക് ​വി​ദേ​ശ​ത്ത് ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​സ്വ​ർ​ണം​ ​നാ​ട്ടി​ലേ​ക്ക് ​കൊ​ണ്ടു​വ​രാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​യു​ദ്ധ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​റ​ഷ്യ​യു​ടെ​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ ​അ​മേ​രി​ക്ക​ ​മ​ര​വി​പ്പി​ച്ച​തോ​ടെ​ ​വി​ദേ​ശ​ത്ത് ​സ്വ​ർ​ണം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​സ്തി​ക​ൾ​ ​സൂ​ക്ഷി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ൾ​ ​മ​ടി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ​ ​മാ​സം​ ​യു.​കെ​യി​ൽ​ ​നി​ന്ന് ​നൂ​റ് ​ട​ൺ​ ​സ്വ​ർ​ണം​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ഇ​ന്ത്യ​യി​ലേ​ക്ക് ​കൊ​ണ്ടു​വ​ന്നി​രു​ന്നു.​ ​മാ​ർ​ച്ച് 31​വ​രെ​യു​ള്ള​ ​ക​ണ​ക്കു​ക​ൾ​ ​അ​നു​സ​രി​ച്ച് ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​കൈ​വ​ശം​ 822.1​ ​ട​ൺ​ ​സ്വ​ർ​ണ​മാ​ണു​ള്ള​ത്.​ ​ര​ണ്ട് ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​സൂ​ക്ഷി​ക്കു​ന്ന​ ​സ്വ​ർ​ണ​ ​ശേ​ഖ​ര​ത്തി​ന്റെ​ ​അ​ള​വ് 39​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 53​ ​ശ​ത​മാ​ന​മാ​യാ​ണ് ​ഉ​യ​ർ​ന്ന​ത്.