dd

ദുബായ് : യു.എ.ഇയിലെ അബുദാബിയിൽ നടന്ന അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിൽ പങ്കെടുത്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഞായറാഴ്ച ലൂവർ അബുദാബി മ്യൂസിയത്തിൽ നടന്ന പരിപാടിയിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും പങ്കെടുത്തു.

ഇന്ത്യൻ പാരമ്പര്യമായ യോഗ ഇപ്പോൾ സാർവത്രിക പരിശീലനമായി മാറിയെന്ന് ജയശങ്കർ പറഞ്ഞു. ഞായറാഴ്ചയാണ് ഔദ്യോഗിക സന്ദർശനത്തിനായി ജയശങ്കർ യു.എ.ഇയിലെത്തിയത്. യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തി. അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രവും അദ്ദേഹം സന്ദർശിച്ചു.