
വടകര:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് നിയമവിരുദ്ധമായി ശിക്ഷാ ഇളവ് നൽകി ജയിൽ മോചനം സാദ്ധ്യമാക്കാൻ ആഭ്യന്തര വകുപ്പ് നടത്തിയ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിന്റെ ചരിത്രത്തിൽ ആഭ്യന്തര വകുപ്പ് ഇത്രയും അപഹാസ്യമായ ഒരു കാലമുണ്ടായിട്ടില്ല. ഈ വകുപ്പ് നാഥനില്ലാ കളരിയാണ്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്തി റിട്ടയർ ചെയ്ത ഒന്ന് രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥന്മാരുടെ കൈയിലെ പാവ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു..
ടി.പി വധക്കേസ് മുഖ്യമന്ത്രിയെ വിടാതെ പിന്തുടരുകയാണ്.ഗൂഢാലോചനക്കേസ് സി.ബി.ഐ അന്വേഷിക്കാൻ യു.ഡി.എഫ് സർക്കാർ ശുപാർശ ചെയ്ത് പത്തു വർഷം കഴിഞ്ഞിട്ടും സി.ബി.ഐ കേസെടുക്കാത്തത് സി.പി.എം, ബി.ജെ.പി ധാരണയുടെ ഭാഗമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.