sanju

മും​ബ​യ്:​ ​സീ​നി​യ​ർ​ ​താ​ര​ങ്ങ​ൾ​ക്കെ​ല്ലാം​ ​വി​ശ്ര​മം​ ​അ​നു​വ​ദി​ച്ച് ​ലോ​ക​ക​പ്പി​ന് ​ശേ​ഷ​മു​ള്ള​ ​സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യ്ക്കുള്ള​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ശു​ഭ്‌​മാ​ൻ​ ​ഗി​ല്ലാ​ണ് ​ടീ​മി​ന്റെ​ ​നാ​യ​ക​ൻ.​ ​വി​ക്ക​റ്റ് ​കീ​പ്പ​റാ​യി​ ​ലോ​ക​ക​പ്പ് ​ടീ​മി​നൊ​പ്പ​മു​ള്ള​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ണും​ ​ടീ​മി​ലു​ണ്ട്.​ ​സ്ഥി​രം​ ​ക്യാ​പ്ട​ൻ​ ​രോ​ഹി​ത് ​ശ​ർ​മ്മ,​ ​വി​രാ​ട് ​കൊ​ഹ്‌​ലി,​ ​ജ​സ്‌​പ്രീ​ത് ​ബും​റ,​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ,​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വ്,​ ​റി​ഷ​ഭ് ​പ​ന്ത് ​എ​ന്നി​വ​ർ​ക്കെ​ല്ലാം​ ​വി​ശ്ര​മം​ ​അ​നു​വ​ദി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ഐ.​പി.​എ​ല്ലി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ത്ത​ ​അ​ഭി​ഷേ​ക് ​ശ​‌​ർ​മ്മ,​റ​യാ​ൻ​ ​പ​രാ​ഗ്,​ ​നി​തീ​ഷ് ​കു​മാ​ർ​ ​റെ​ഡ്ഡി,​ ​തു​ഷാ​ർ​ ​ദേ​ശ്പാ​ണ്ഡെ​ ​എ​ന്നി​വ​ർ​ക്ക് ​ദേ​ശീ​യ​ ​ടീ​മി​ലേ​ക്ക് ​ആ​ദ്യ​മാ​യി​ ​വി​ളി​യെ​ത്തി.
ടീം​: ​ഗി​ൽ​ ​(​ക്യാ​പ്ടൻ),​ ​​ ​ജ​യ്‌​സ്വാ​ൾ,​ ​ഗെ​യ്‌​ക്‌​വാ​ദ്,​ ​അ​ഭി​ഷേ​ക് ,​ ​റി​ങ്കു​ ​സി​ംഗ്,​ ​സ​ഞ്ജു​ ​​ ​(​വി​ക്ക​റ്റ് ​കീ​പ്പ​ർ​),​ ​ധ്രു​വ് ​ജു​റെ​ൽ​ ​(​വി​ക്ക​റ്റ് ​കീ​പ്പ​ർ​),​ ​നി​തീ​ഷ് ​,​ ​റി​യാ​ൻ​ ​പ​രാ​ഗ്,​ ​വാ​ഷി​ംഗ്ട​ൺ​ ​സു​ന്ദ​ർ,​ ​ര​വി​ ​ബി​ഷ്‌​ണോ​യ്,​ ​ആ​വേ​ശ് ​ഖാ​ൻ,​ ​ഖ​ലീ​ൽ​ ​അ​ഹ​മ്മ​ദ്,​ ​മു​കേ​ഷ് ​കു​മാ​ർ​ ,​ ​തു​ഷാ​ർ​ ​ദേ​ശ്പാ​ണ്ഡെ.