actress-

അടുത്തിടെയായി നിരവധി നടീനടന്മാരുടെ ചെറുപ്പക്കാലത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാറുണ്ട്. അത്തരത്തിൽ ഒരു താരപുത്രിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മുഖത്ത് മേക്കപ്പ് ഒന്നുമില്ലാതെ ഒരു പെൺകുട്ടി മെെക്കിൽ പാട്ടുപാടുന്നത് കാണാം. പെട്ടെന്ന് നോക്കിയാൽ അത് ആണെന്ന് മനസിലാവില്ല. മലയാളികൾക്കും പരിചിതമായ ഒരു താരപുത്രിയാണ് അത്.

അതെ ശ്രുതി ഹാസന്റെ കൗമാരകാലത്തെ ഒരു പരിപാടിയിൽ നിന്നുള്ള ചിത്രമാണ്. ശ്രുതി ഹാസൻ തന്നെ മുൻപ് ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. മുംബയിൽ നടന്ന ഒരു ഷോയിലെ ചിത്രമാണ് ഇത്. തന്റെ കുട്ടിക്കാല ചിത്രങ്ങൾ ശ്രുതി ഹാസൻ എപ്പോഴും സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്. സ്‌കൂൾ യൂണിഫാേമിൽ ഗായിക ആശ ഭോസ്ലെയുടെ അടുത്തിരുന്നു പാടുന്ന ചെറുപ്പക്കാലത്തെ ചിത്രവും ശ്രുതി ഹാസൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭിനക്കുന്നതിന് മുൻപ് ആറാം വയസിൽ ശ്രുതി 'തേവർ മകൻ' എന്ന സിനിമയിലുടെ ഗായികയായി വന്നിട്ടുണ്ട്. പിന്നെയാണ് നടി പിതാവ് ആയ കമലഹാസന്റെ പാത പിന്തുടർന്ന് സിനിമരംഗത്തേക്ക് എത്തുന്നത്.

View this post on Instagram

A post shared by Shruti Haasan (@shrutzhaasan)

നടി സരികയുടെയും കമലഹാസന്റെയും മകളാണ് ശ്രുതി ഹാസൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നടി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് താരം. കമലഹാസൻ നായകനായ 'ഹേ റാം' എന്ന സിനിമയിൽ ഒരു ചെറിയ കുട്ടിയുടെ വേഷത്തിലാണ് ശ്രുതി ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.