ആറു ലക്ഷം കാഴ്ചക്കാരെ നേടി ടീസർ

ss

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ , പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ച് വേറിട്ട കാഴ്ചയായി.

ചിത്രത്തിൽ അഭിനയിക്കുന്ന പു​തു​മു​ഖ ന​ട​ൻ ജി​തി​ൻ ബാ​ബു​വി​നെ ഒാഡിയോ പ്രകാശനത്തിന് ഈസ്റ്റ് കോസ്റ്റ് വിജയൻ ക്ഷണിച്ചത് കൗതുകം പകർന്നു.

അ​മ്പ​ര​പ്പോ​ടെ​യും ക​ണ്ണീ​രോ​ടെ​യു​മാ​ണ് ജി​തി​ൻ ബാ​ബു വേ​ദി​യി​ൽ നി​ന്ന​ത്. അ​ർ​പ്പ​ണ മ​നോ​ഭാ​വ​വും ക​ഠി​നാ​ധ്വാ​ന​വും ആ​ത്മാ​ർ​ത്ഥതയും ഉ​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും മുഖ്യാതിഥിയാകാമെന്ന് ഈസ്റ്റ് കോസ്റ്റ് വിജയൻ പ്രതികരിച്ചു.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ആറു ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി.ബിഗ് ബഡ്ജറ്റിൽ, ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിൽ ജോണി ആന്റണി, ജോയ് മാത്യു,സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി, സുജിത്ത് ശങ്കർ,പ്രമോദ് വെളിയനാട്,രാജേഷ് ശർമ്മ,ഉണ്ണിരാജ, അനൂപ്‌ ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ശിവ ദാമോദർ,വികാസ്, പൗളി വത്സൻ,അമ്പിളി അംബാലി എന്നിവരാണ് മറ്റു താരങ്ങൾ.കഥ കെ .വി അനിൽ.ഈസ്റ്റ് കോസ്റ്റ് വിജയനും, കെ .വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും .ഛായാഗ്രഹണം-രതീഷ്‌ റാം

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.