pic

ലോസ് ആഞ്ചലസ്: ടെസ്‌ല, സ്പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന് 12 -ാമത്തെ കുഞ്ഞ് പിറന്നു. മസ്കിന്റെ കമ്പനിയായ ന്യൂറാലിങ്കിലെ സ്‌പെഷ്യൽ പ്രോജക്ട്സ് ഡയറക്ടറായ ഷിവോൺ സിലിസാണ് (38) മാതാവ്. കുഞ്ഞിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ വർഷം ആദ്യമാണ് കുഞ്ഞ് ജനിച്ചതെന്ന് ചില അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മസ്കിനും ഷിവോണിനും 2021 നവംബറിൽ ഇരട്ടക്കുട്ടികൾ ജനിച്ചിരുന്നു. കനേഡിയൻ എഴുത്തുകാരി ജസ്​റ്റിൻ വിൽസൻ,ബ്രിട്ടീഷ് നടി താലൂല റൈലി എന്നിവർ മസ്കിന്റെ മുൻ ഭാര്യമാരാണ്. മസ്കും കനേഡിയൻ ഗായിക ഗ്രിംസുമായുള്ള ബന്ധം 2021ൽ അവസാനിപ്പിച്ചിരുന്നു. 2002ലാണ് ജസ്​റ്റിൻ വിൽസനിൽ മസ്കിന് ആദ്യത്തെ കുഞ്ഞ് പിറന്നത്. 10 ആഴ്ച പ്രായമുള്ളപ്പോൾ ഈ കുഞ്ഞ് മരിച്ചു.