rahul-gandhi

ന്യൂഡൽഹി: കോൺഗ്രസ് നേതാവും റായ്ബറേലി എംപിയുമായ രാഹുൽ ഗാന്ധി ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടി കൊണ്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക് വന്നത്. പ്രതിപക്ഷ അംഗങ്ങൾ കരഘോഷം മുഴക്കിയാണ് സ്വീകരിച്ചത്. ഭരണഘടയുടെ പതിപ്പ് ഉയർത്തിപ്പിടിച്ച് ഇംഗ്ലീഷിലാണ് രാഹുൽ സത്യവാചകം ചൊല്ലിയത്.

ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. രാഹുൽ ​ഗാന്ധിയുടെ സത്യപ്രതിജ്ഞ കാണാൻ സോണിയ ​ഗാന്ധിയും, പ്രിയങ്ക ​ഗാന്ധിയും വിസിറ്റേഴ്സ് ഗ്യാലറിയിലെത്തിയിരുന്നു. മുപ്പത്തി മൂന്നാമതായാണ് രാഹുൽ ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.

To protect the Constitution is the duty of every patriotic Indian.

We will fulfill this duty in full measure. pic.twitter.com/8O1JA24cBa

— Rahul Gandhi (@RahulGandhi) June 25, 2024

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടുമണ്ഡലങ്ങളിലാണ് രാഹുൽ ഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയിൽ 3,90,030 വോട്ടുകൾക്കും വയനാട്ടിൽ 3,64,422 വോട്ടുകൾക്കുമാണ് രാഹുൽ വിജയിച്ചത്.

വടക്കേ ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രാഹുൽ വയനാട് മണ്ഡലം ഒഴിഞ്ഞിരുന്നു. ഇന്നലെ രാഹുൽ ഗാന്ധിയുടെ രാജി സ്വീകരിച്ചതായി പ്രോടെം സ്പീക്കർ അറിയിച്ചിരുന്നു. വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു.