
തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ സൗത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൗത്ത് ജില്ലാ സിവിൽ സർവീസ് സംരക്ഷണ യാത്രയുടെ ഓർമ്മയ്ക്കായി തയ്യാറാക്കിയ പടവുകൾ എന്ന സുവനീർ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയച്ചന്ദ്രൻ കല്ലിംഗൽ പ്രകാശനം ചെയ്തു.കെ.സുരകുമാർ,മധുസൂദനൻ നായർ,വി.ജെ.അജിമോൻ,കുമാർ ശോഭി,ശിവാനന്ദൻ നായർ,വിജയൻ തിരുമല,രാധാകൃഷ്ണൻ നായർ,ചെറുപുഷ്പം എന്നിവർക്ക് യാത്രഅയപ്പ് നൽകി.
സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. രജനി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ എം.എസ്. സുഗൈദകുമാരി, സംസ്ഥാന സെക്രട്ടറിമാരായ എസ്.സജീവ്, എം.എം.നജീം, സെക്രട്ടേറിയറ്റംഗങ്ങളായ പി.ഹരീന്ദ്രനാഥ്, പി.ശ്രീകുമാർ, കമ്മിറ്റി അംഗങ്ങളായ ആർ.സിന്ധു, ജി.സജീബ്കുമാർ, സൗത്ത് ജില്ലാ പ്രസിഡന്റ് എസ്.അജയകുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, സൗത്ത് വനിതാ പ്രസിഡന്റ് ബീന എസ്.നായർ, ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി, എസ്. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. ഇന്ന് പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യമന്ത്രി അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.