
വര്‍ഷത്തില്‍ ഒരു ദിവസം സ്ത്രീകളും പുരുഷന്‍മാരും പാന്റ് ധരിക്കാതെ അടിവസ്ത്രം മാത്രം ധരിച്ച് എല്ലായിടത്തും പോകും. ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും അങ്ങനെ എല്ലായിടത്തും പാന്റ് ഒഴിവാക്കും. നോ പാന്റ്‌സ് ഡേ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നമ്മുടെ ഒക്കെ ചുറ്റുപാടില്‍ ചിന്തിക്കാന് പോലും പറ്റാത്ത ഇക്കാര്യം നടക്കുന്നത് ഒരു ആഘോഷമായിട്ടാണ്. ആഘോഷം എന്ന് പറഞ്ഞാല്‍ വളരെ ഗൗരവത്തോടെയുള്ള ഒരു ആഘോഷം ഒന്നുമല്ല നടക്കുന്നത്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും വിപുലമായി ആഘോഷിക്കുന്നത് കാനഡയിലാണ്.
എല്ലാ വര്‍ഷവും മേയ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ദിവസമാണ് നോ പാന്റ്‌സ് ഡേആയി ആഘോഷിക്കുന്നത്. ജീവിതത്തെ വളരെ രസകരമായും ആഘോഷപരമായും കാണുന്നതിന്റെ ഭാഗമായി ട്ടാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ ആളുകള്‍ എവിടെ പോയാലും പാന്റ് ധരിക്കാതെ അടിവസ്ത്രം മാത്രം ധരിച്ച് പോകുന്നതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ആളുകളില്‍ പരമാവധി ചിരി പടര്‍ത്തുകയെന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം.
മറ്റുള്ളവരുടെ മുഖത്ത് പരസ്പരം കാണുമ്പോള്‍ ഒരു പുഞ്ചിരി വിരിയിക്കുകയെന്ന ലക്ഷ്യം മാത്രമാണ് കാനഡയില്‍ ഈ ആഘോഷം സംഘടിപ്പിക്കുന്നതിന് പിന്നിലുള്ളത്. പാശ്ചാത്യ രാജ്യങ്ങളില്‍ മറ്റിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നതിന്റെ വാര്‍ത്തകളും കുറിപ്പുകളും നമ്മുടെ നാട്ടിലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഇതിന് പിന്നിലെ ഉദ്ദേശത്തെ കുറിച്ചോ അവിടുത്തെ സാമൂഹ്യ പശ്ചാത്തലത്തെ കുറിച്ചോ പലപ്പോഴും വിമര്‍ശനം ഉന്നയിക്കുന്നവര്‍ പറയാറില്ല.