dollar

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ വിദേശ കടം 66,380 കോടി ഡോളറായി ഉയർന്നുവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. മുൻവർഷത്തേക്കാൾ വിദേശ കടത്തിൽ 3,970 കോടി ഡോളറിന്റെ വർദ്ധനയുണ്ടായി. ആഭ്യന്തര മൊത്തം ഉത്പാദനവും വിദേശ കടവുമായുള്ള അനുപാതം 18.7 ശതമാനമായി കുറഞ്ഞു. വരും മാസങ്ങളിൽ നാണയപ്പെരുപ്പം കുറഞ്ഞ് വളർച്ച നിരക്ക് കൂടുമെന്നാണ് പ്രതീക്ഷയെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.