sv

ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ യാത്ര പുറപ്പെട്ട ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെയും സഹയാത്രികൻ ബാരി യൂജിന് ബോഷ് വിൽമോറിന്റെയും തിരിച്ചുവരവ് വൈകുന്നു. ജൂൺ 13ന് മടക്കയാത്ര നിശ്ചയിച്ചെങ്കിലും നാസ തീയതി പല തവണ മാറ്റി. പത്ത് ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നത് ആശങ്കൾ വർധിപ്പിക്കുന്നതായാണ് റിപ്പോർട്ട്.