
പ്രശസ്ത ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്കിന് അപ്രതീക്ഷിതമായി കേൾവി നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള ചർച്ചകൾ ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുകയാണ്. ഹെഡ്‌ഫോണിന്റെ ഉപയോഗവും അമിത ശബ്ദത്തിലൂടെ നിരന്തരം കടന്നുപോകുമ്പോഴുള്ളതിന്റെ പരിണിതഫലും കേൾവി നഷ്ടപ്പെടാനുള്ള സാഹചര്യത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പ് അൽക്ക തന്നെ ആരാധകർക്ക് നൽകി.