തിരുവനന്തപുരം: ദീപ്തി സഞ്ജീവ് ശിവൻ സംവിധാനം നിർവഹിച്ച് നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ, ഗവൺമെന്റ് ഒഫ് ഇന്ത്യ നിർമ്മിക്കുന്ന കുട്ടികളുടെ ചിത്രത്തിലേക്ക് 10നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിന്ന് ട്രൈപോഡ് മോഷൻ പിക്ചേഴ്സ് അപേക്ഷ ക്ഷണിച്ചു. ഷൂട്ടിംഗ് ഓഗസ്റ്റ് 22ന് തിരുവനന്തപുരത്ത് ആരംഭിക്കും. താത്പര്യമുള്ളവർ ഫോട്ടോകളും ബന്ധപ്പെടാനുള്ള വിവരങ്ങളും grandpasalbumnfdc@gmail.comൽ ഇ-മെയിൽ അയയ്ക്കുക.