boy

സോഷ്യൽ മീഡിയയിൽ 'കൊറിയൻ കുട്ടൻ' എന്നറിയപ്പെടുന്ന ത്രേസ്സി മാക്സ്‌വെൽ എന്ന ബാലന്റെ വീഡിയോകൾ ഇടയ്ക്ക് വൈറലാകാറുണ്ട്. കുട്ടിയുടെ സംസാരം തന്നെയാണ് ഏവരെയും ആകർഷിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ മലയാളത്തിലും കൊറിയൻ ഭാഷകളിലും മാക്സ്‌വെല്ലിന് പ്രാവീണ്യമുണ്ട്.

മാക്സ്‌വെല്ലിന്റെ പിതാവ് കൊറിയക്കാരനും മാതാവ് മലയാളിയുമാണ്. തന്റെ മാതാപിതാക്കളോടൊപ്പം ഭക്ഷണം കഴിക്കുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


നല്ല ഒഴുക്കോടെയാണ് കുട്ടി തന്റെ പിതാവിനോട് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. കുറച്ച് കഴിഞ്ഞപ്പോൾ അമ്മയോട് മലയാളത്തിലാണ് സംസാരിക്കുന്നത്. 'അമ്മാ അമ്മാ, ഇതെല്ലാം തിന്നുമോ'- എന്നാണ് കുട്ടി ചോദിക്കുന്നത്. 'എല്ലാം തിന്നും വേവിച്ചതല്ലേയെന്ന്'- അമ്മ മറുപടിയും നൽകി.


ഒരു ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത് 'കുട്ടിയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച രണ്ട് സിനിമകൾ സബ്‌ടൈറ്റിലുകളില്ലാതെ കാണാൻ കഴിയും.', ' എത്ര മനോഹരമായിട്ടാണ് അവൻ രണ്ട് ഭാഷകൾ സംസാരിക്കുന്നത്... അതും ഇത്രയും ചെറുപ്പത്തി. അത്ഭുതം തോന്നുന്നു'- തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

ഇതുവരെ ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്‌തിരിക്കുന്നത്. "കൊറിയക്കുട്ടന്" ഇൻസ്റ്റഗ്രാമിൽ മാത്രം മുപ്പതിനായിരത്തിലധികം ഫോളോവേഴ്‌സാണുള്ളത്. കുട്ടി കളിക്കുന്നതിന്റെയും, യാത്ര പോകുന്നതിന്റെയും ആഹാരം കഴിക്കുന്നതിന്റെയുമൊക്കെ വീഡിയോകളാണ് കൂടുതലായും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത്.

View this post on Instagram

A post shared by Thressy Maxwell (@koreankuttan)