
ഉലകനായകൻ കമൽഹാസനും ഷങ്കറും ഒന്നിക്കുന്ന ഇന്ത്യൻ 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. കമൽഹാസൻ അവതരിപ്പിക്കുന്ന സേനാപതി ഇപ്പോഴും ശക്തൻ തന്നെ. ഇന്ത്യനിൽ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സി. ബി. എെ ഉദ്യോഗസ്ഥന്റെ കഥാപാത്രം എ എെ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2 ൽ എത്തുന്നു.
ജൂലായ് 12ന് ചിത്രം തിയേറ്ററുകളിൽ എത്തും. സിദ്ധാർത്ഥ്,
എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, ബോബി സിംഹ, തുടങ്ങിയവർ അണിനിരക്കുന്ന 'ഇന്ത്യൻ 2ന്റെ തിരക്കഥ ബി .ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ തുടങ്ങിയ എഴുത്തുകാരുമായ് ചേർന്നാണ് സംവിധായകൻ ഷങ്കർ തയ്യാറാക്കിയത്. കഥ ഷങ്കറിന്റേതാണ്.
1996ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ഇന്ത്യൻ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ 2'.
ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം.ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്,
ഡിസ്ട്രിബ്യുഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്,