kochi

കൊച്ചി: എറണാകുളം കലൂരിൽ, ലോഡ്ജിൽ നിന്ന് 1.6 കിലോഗ്രാം കഞ്ചാവ് പിടികൂടി യുവാവിനെ അറസ്റ്റ് ചെയ്തു. കാസർകോഡ് ബേടഡുക്ക സ്വദേശി സഹദ് മുഹമ്മദ് മൊയ്ദീൻ (21 വയസ്സ്) എന്നയാളെ ഒന്നാം പ്രതിയായും, മലപ്പുറം തവനൂർ സ്വദേശി മുഹമ്മദ് ആഷിക്ക് (21 വയസ്സ്) എന്നയാളെ രണ്ടാം പ്രതിയായും ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. രണ്ടാം പ്രതി ഒളിവിലാണ്.


അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എറണാകുളം നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി പ്രമോദും പാർട്ടിയും ചേർന്നാണ് ലോഡ്ജിൽ പരിശോധന നടത്തിയത്.
കാസർകോട് നിന്നും കഞ്ചാവ് കൊണ്ടുവന്ന് കലൂർ, ഇടപ്പിള്ളി, പാലാരിവട്ടം ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും , തൊഴിലാളികൾക്കും വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവർ. ആറു മാസമായി മുറികൾ മാറി മാറി വാടകയ്ക്കെടുത്ത് താമസിച്ചാണ് ഇവർ കച്ചവടം നടത്തിയിരുന്നത്.


AEI(G) രാജീവ്, പ്രിവൻ്റീവ് ഓഫീസർ ജീനിഷ് , പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് അരുൺ കുമാർ എം.എം, ബസന്ത് കുമാർ, മഹേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നിഷ, സരിതാ റാണി എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.