
ജ്യോതിഷപ്രകാരം ശനി ഇപ്പോള്‍ കുംഭ രാശിയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ജൂൺ 29 മുതൽ ശനി പ്രതിലോമ ചലനം ആരംഭിക്കും. അതായത് വക്രഗതിയില്‍ ചലിച്ചു തുടങ്ങും അതായത് കുംഭം രാശിയിൽ നിന്ന് മകര രാശിയിലേക്ക് നീങ്ങുന്നു.ഈകാലയളവ് 2024 നവംബർ 15 വരെയാണ്.
ഈ സമയത്ത് ചില നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ദോഷകരമായ ഫലങ്ങൾ അനുഭവത്തിൽ വരുന്നതാണ്. വ്യക്തിപരമായതും കുടുബ ബന്ധങ്ങളിലും തൊഴിൽപരമായും വിദ്യാതലത്തിലും ദാമ്പത്യപരമായതും അനേകം പ്രശ്നങ്ങളെയാണ് ഇവർ അഭിമുഖീകരിക്കേണ്ടിവരുന്നത്.
ആ നക്ഷത്രങ്ങളും അവയുടെ ദോഷ വശങ്ങളും
മിഥുനം രാശിയിൽ വരുന്ന മകയിരം (1,2 പാദങ്ങൾ), തിരുവാതിര( പുണർതം 1,2,3 പാദങ്ങളിൽ)
എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് തൊഴിൽ മേഖലയിൽ ശക്തമായ എതിർപ്പുകളും, അവസരങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയും, ബിസിനസുകാര്‍ക്ക് നഷ്ടങ്ങളും, കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന അവസ്ഥയും ഉണ്ടാകാം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും, ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയും, പൊതുജനങ്ങളുടെ ആദരവും ബഹുമാനവും നഷ്ടപ്പെടുകയും, വ്യക്തിപരമായി സങ്കടങ്ങളും ഉണ്ടാകാനും സാദ്ധ്യതയുണ്ട്. .
ചിങ്ങം രാശിയിൽ വരുന്ന മകം, പൂരം, ഉത്രം (നാലാം പാദം) എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ശ്രദ്ധിക്കുറവിനാൽ നഷ്ടങ്ങളും പരാജയങ്ങള്ളും സാമ്പത്തിക നഷ്ടവും, കടം കൊടുത്ത ധനം തിരികെ ലഭിക്കാൻ ബുദ്ധിമുട്ടും ഉണ്ടാവും. സ്വന്തം രഹസ്യങ്ങൾ മറ്റുള്ളവർ അറിഞ്ഞാൽ സമൂഹത്തിൽ അപമാനിതരാവാൻ സാദ്ധ്യതയുള്ളതിനാൽ ഒരു രഹസ്യവും വേറൊരാൾ അറിയാനിട വരരുത്, കുടുബപരമായും സ്വന്തം ആരോഗ്യപരമായും വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ്. അദ്ധ്വാന ഭാരം വർദ്ധിക്കും.
വൃശ്ചികം രാശിയില്‍ വരുന്ന വിശാഖം (നാലാം പാദം) അനിഴം, കേട്ട- എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്
തൊഴിൽ നഷ്ടപ്പെടുകയോ തൊഴിൽ രംഗത്ത് വലുതായ മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാവുകയോ ചെയ്യും, തൊഴിൽ മാറ്റത്തിന് ആഗ്രഹിക്കുന്നവർ ഈസമയം ഒഴിവാക്കുന്നതാണ് ഉത്തമം, ധനം കടം വാങ്ങി നിക്ഷേപങ്ങള്‍ നടത്തുന്നത് ബുദ്ധിfല്ല. ധനനഷ്ടത്തിന് സാദ്ധ്യത ഉള്ളതിനാൽ ധനം സൂക്ഷിച്ച് കൈകാര്യം ചെയ്യണം, പ്രണയേതാക്കൾ തമ്മിൽ അകലാൻ സാദ്ധ്യത, ദമ്പതികൾ തമ്മിൽ കലഹം.
കുംഭം രാശിയിൽ വരുന്ന അവിട്ടം( 1, 2 പാദങ്ങൾ) ചതയം, പൂരുരുട്ടാതി (1,2,3 പാദങ്ങൾ) എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് തൊഴിൽ മേഖലയിൽ നിയമ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും, ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും, ആരോഗ്യപരമായ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം, ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരംഭത്തിൽ തന്നെ ഉത്തമ ചികിത്സ തേടണം, ബിസിനസുകാര്‍ പ്രത്യേകിച്ച് സ്വന്തമായി ബിസിനസ് ചെയ്യുന്നവർ സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം കരുതൽ പുലർത്തണം. കുടുബ ബന്ധങ്ങളിൽ ഉണ്ടാകുന്ന ഉലച്ചിൽ കാരണം മനോദുഃഖം ഉടലെടുക്കും,
മീനം രാശിയിൽ വരുന്ന പൂരുരുട്ടാതി നാലാം പാദം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർ സുഹൃത്തുക്കളുമായി രഹസ്യ ഇടപാടുകൾക്ക് നിൽക്കരുത്, പിതാവുമായോ പിതൃ തുല്യരായവരുമായോ കലഹിക്കരുത്, ദാമ്പത്യബന്ധത്തിൽ വിള്ളലുകളുണ്ടാകും, വ്യക്തിപരമായി പലവിധത്തിലുള്ള പ്രശ്നങ്ങളെ നേരിടേണ്ടി വരും, തോഴിൽ മേഖലയിൽ ശത്രുക്കൾ വർദ്ധിക്കും, അനവസരത്തിൽ ഉള്ളയാത്രകൾ ഒഴിവാക്കുക, വരവിനേക്കാൾ ചെലവുകൾ ഉണ്ടാകും അതിനാൽ സാമ്പത്തിക സാദ്ധ്യതയുണ്ടാകും.
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com