
ടെൽ അവീവ്: വടക്കൻ ഗാസയിൽ ഹമാസിന് പകരം പുതിയ ഭരണസംവിധാനം കൊണ്ടുവരാനുള്ള പദ്ധതി ഇസ്രയേൽ ഉടൻ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനഗ്ബിയാണ് ഇക്കാര്യമറിയിച്ചത്. യു.എസ്, യൂറോപ്യൻ യൂണിയൻ, യു.എൻ, അറബ് രാജ്യങ്ങൾ എന്നിവരുടെ സഹകരണത്തോടെയാകും ഗാസയിൽ പുതിയ നേതൃത്വം സ്ഥാപിക്കുകയെന്നും ഹമാസിന്റെ സാന്നിദ്ധ്യം തുടച്ചുനീക്കാനുള്ള നടപടികൾ ഇതിനിടെയിൽ തുടരുമെന്നും സാച്ചി വ്യക്തമാക്കി.