beauty

മുഖസൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ നേരിടുന്ന പ്രശ്‌നമാണ് മുഖക്കുരു വരുന്നത്. ഇത് ഒഴിവാക്കാനായി പല വിദ്യകളും ആളുകള്‍ പരീക്ഷിക്കാറുണ്ട്. ദിവസവും വീട്ടില്‍ തന്നെ നിരവധി തവണ ഉണ്ടാക്കി കഴിക്കുന്ന കട്ടന്‍ ചായ കൊണ്ട് മുഖക്കുരുവിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കട്ടന്‍ചായ വെറുതേ കഴിച്ചാല്‍ മാത്രം മുഖക്കുരു മാറില്ല.

ഒരു കട്ടന്‍ അടിച്ചില്ലെങ്കില്‍ ഉന്‍മേഷം കുറഞ്ഞ് ഒന്നിനും പറ്റാത്ത അവസ്ഥയുണ്ടാകുന്ന നിരവധിപേരുണ്ട് നമുക്ക് ചുറ്റും. ഉന്‍മേഷത്തിന് വേണ്ടിയും ഒരു ശീലമെന്ന നിലയ്ക്കും ഉപയോഗിക്കുന്ന കട്ടന്‍ചായ മുഖക്കുരുവിനെ അകറ്റി സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്.

കട്ടന്‍ ചായകൊണ്ട് മുഖക്കുരു മാറ്റാം എന്ന് മാത്രമല്ല മുടി തഴച്ച് വളരുന്നതിനും ഇത് സഹായിക്കും. എന്നാല്‍ ഇത് എങ്ങനെയാണെന്ന് പലര്‍ക്കും അറിയില്ല. മുടികൊഴിച്ചില്‍ അകറ്റി സ്വാഭാവികമായ വളര്‍ച്ചയ്ക്കും നല്ല നിറം മുടിക്ക് ലഭിക്കുന്നതിനും കട്ടന്‍ചായ സഹായിക്കും.

ചായപ്പൊടിയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഇ ആണ് മുടികൊഴിച്ചിലിനെ തടയുന്നതിന് സഹായിക്കുന്നത്. കട്ടന്‍ചായ പഞ്ചാസാര ഉപയോഗിക്കാതെ കുടിക്കുകയോ മുടിയില്‍ പുരട്ടുകയോ ചെയ്താല്‍ ഫലം ലഭിക്കും. കട്ടന്‍ ചായ ഒരു സ്‌പ്രേ ബോട്ടിലില്‍ ആക്കിയ ശേഷം മുടിയിലേക്ക് സ്‌പ്രേ ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകി കളയണം.

മുഖക്കുരു അകറ്റുന്നതിന് കട്ടന്‍ ചായയില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ത്വക്കിന് നിറവും തിളക്കവും നല്‍കുന്നതിനും ഒപ്പം അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഇത് സഹായിക്കും.